......കലാലയം ഒരോർമ....
ഫെബ്രുവരിയിലെ ഒരു നനുനനുത്ത പ്രണയരാവിൽ വിടചൊല്ലി പിരിഞ്ഞവരാണുഞങ്ങൾ
....
ദശാബ്ദങ്ങൾ കടന്നുപോയി
സൂര്യൻ തവണകളെണ്ണാതെ
ചുവന്ന ചക്രവാളത്തിൽ അഭയം തേടി
കൊണ്ടിരുന്നു.
....
ദശാബ്ദങ്ങൾ കടന്നുപോയി
സൂര്യൻ തവണകളെണ്ണാതെ
ചുവന്ന ചക്രവാളത്തിൽ അഭയം തേടി
കൊണ്ടിരുന്നു.
ഈ വർഷത്തെ അവസാനത്തെ ശനിയാഴ്ച, ഡിസംബർ 27 അന്ന് ഞങ്ങൾ കണ്ടുമുട്ടുകയാണു.
ദിനങ്ങൾ എണ്ണിതുടങ്ങി...ഇനി പത്ത് നാൾ മാത്രം....ആ തണുത്ത മഞ്ഞണിഞ്ഞ സായം സന്ധ്യയിൽ
ഞങ്ങൾ വീണ്ടും കലാലയത്തിൽ
ഒത്ത്കൂടും.
ഞങ്ങൾ വീണ്ടും കലാലയത്തിൽ
ഒത്ത്കൂടും.
മഞ്ഞും മഴയും വസന്തവും വേനലും
പൂക്കാലവും, പേമാരിയും, കൊടുങ്കാറ്റും, സുനാമിയും, രാത്രിയും പകലുമായി ഞങ്ങളിലൂടെ കടന്നുപോയി.
പൂക്കാലവും, പേമാരിയും, കൊടുങ്കാറ്റും, സുനാമിയും, രാത്രിയും പകലുമായി ഞങ്ങളിലൂടെ കടന്നുപോയി.
കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കാനാകാതെ
ഞങ്ങളുടെ പ്രിയ കൂട്ട്കാരിയെ മാലാഖമാർ ചിറകിലേറ്റി കൊണ്ട്പോയി...
ഞങ്ങളുടെ പ്രിയ കൂട്ട്കാരിയെ മാലാഖമാർ ചിറകിലേറ്റി കൊണ്ട്പോയി...
ആദരാജ്ഞലികൾ...കൂട്ട്കാരി
പ്രണയം, സൗഹൃദം, അടിപിടി, കൂട്ടായ്മ, മത്സരങ്ങൾ,വാതുവയ്പ്
എല്ലാം, ഗൃഹാതുര
സ്മരണകളായ്
കൂട്ടം കൂട്ടമായി ഓടിയെത്തിതുടങ്ങി
എല്ലാം, ഗൃഹാതുര
സ്മരണകളായ്
കൂട്ടം കൂട്ടമായി ഓടിയെത്തിതുടങ്ങി
ഒന്മാദലഹരിയിലാണിപ്പോൾ ഞങ്ങൾ
പുനർസമാഗമത്തിന്റെ...
പുനർസമാഗമത്തിന്റെ...
കത്തുന്ന ജ്വരവുമായി ഇൻ ഗിലാബ് വിളിച്ചു നടന്ന വരാന്തകൾ
പ്രധിഷേധങ്ങളും, സമരങ്ങളും പഠിപ്പുമുടക്കുമായ് മുദ്രാവാക്യം വിളിച്ചുനടന്ന ക്ലാസ് മുറികൾ...
പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ
മിഴികളിലൂടെ കൈമാറിയ
ജൊസേട്ടന്റെ കാന്റീൻ, മിൽമാബൂത്ത്,
കളിക്കളത്തിന്റിരുവശവുമുള്ള, പൂമരത്തണലുകൾ
മിഴികളിലൂടെ കൈമാറിയ
ജൊസേട്ടന്റെ കാന്റീൻ, മിൽമാബൂത്ത്,
കളിക്കളത്തിന്റിരുവശവുമുള്ള, പൂമരത്തണലുകൾ
വിമലാകോളേജിലെ തരുണീമണികളെ
കൺകുളിർക്കെ കാണുന്ന ക്യമ്പസ് പൊസ്റ്റ് ഓഫിസിൻ തിരുമുറ്റം
കൺകുളിർക്കെ കാണുന്ന ക്യമ്പസ് പൊസ്റ്റ് ഓഫിസിൻ തിരുമുറ്റം
സൗഹൃദങ്ങൾക്കു ഇരിപ്പിടമായ മാഞ്ചോട്, മെയിൻ ബ്ലൊക് വരാന്ത
ചർച്ചകൾക്കും കൂട്ടായ്മക്കും
വേദിയായ കോളേജ് യൂണിയൻ ഓഫീസ്
വേദിയായ കോളേജ് യൂണിയൻ ഓഫീസ്
തിക്കിതിരക്കി കയറിയേറിപ്പോകുന്ന കോളേജ് ബസ്
വിമലാകോളേജുസമയത്തുള്ള ചുവന്ന ലൈൻബസ്.
വിമലാകോളേജുസമയത്തുള്ള ചുവന്ന ലൈൻബസ്.
സംഘട്ടനങ്ങളും, സൗഹൃദങ്ങളും,
ചെറിയ റാഗിങ്ങുകളും, ചെറുത്തു നിൽപ്പ്കളും, പങ്കുവയ്ക്കലും, കലാപങ്ങളുമായി
കോളേജു ഹോസ്റ്റലുകൾ
ചെറിയ റാഗിങ്ങുകളും, ചെറുത്തു നിൽപ്പ്കളും, പങ്കുവയ്ക്കലും, കലാപങ്ങളുമായി
കോളേജു ഹോസ്റ്റലുകൾ
ആരവങ്ങൾ, തുകിൽ കൊട്ട്, എന്നിവയുമായി അരങ്ങേറുന്ന
ക്രിക്കറ്റ്, ഫുട്ബോൾ,മത്സര മൈദാനം.
ക്രിക്കറ്റ്, ഫുട്ബോൾ,മത്സര മൈദാനം.
ആർത്തിരമ്പുന്ന കോളേജ്ടെ അരങ്ങേറ്റ വേദികൾ....പതിവുള്ള അടിപിടികൾ....ആർപ്പുവിളികൾ.
കത്തിജ്വലിക്കുന്ന ആവേശവുമായി
കോളേജ് യൂണിയൻ ഇലക്ഷൻ
എസ്.എഫ്.ഐ ഒരു വശത്ത്, യു.ഡി.എസ്.എഫ്. മറുവശത്ത്.
കലാശകോട്ടായ മീറ്റ് ദി കാണ്ടിടേറ്റ്.
കലാപകലുശിതമായ അന്തരീക്ഷം
വ്യക്തി പ്രകടനങ്ങൾ, പ്രഭാവങ്ങൾ, കരിവാരിയെറിയൽ.
കോളേജ് യൂണിയൻ ഇലക്ഷൻ
എസ്.എഫ്.ഐ ഒരു വശത്ത്, യു.ഡി.എസ്.എഫ്. മറുവശത്ത്.
കലാശകോട്ടായ മീറ്റ് ദി കാണ്ടിടേറ്റ്.
കലാപകലുശിതമായ അന്തരീക്ഷം
വ്യക്തി പ്രകടനങ്ങൾ, പ്രഭാവങ്ങൾ, കരിവാരിയെറിയൽ.
പട്ടാളച്ചിട്ടയിൽ ഇലക്ഷൻ, കള്ളവോട്ട്,
ഒദ്വോഗം നിറഞ്ഞ വോട്ടെണ്ണൽ
വിജയം, പരാജയം.
വിയ്യൂരിനെ ഇളക്കിമറിച്ചുകോണ്ട് വിജയാഹ്ലാദ പ്രകടനം
ഒദ്വോഗം നിറഞ്ഞ വോട്ടെണ്ണൽ
വിജയം, പരാജയം.
വിയ്യൂരിനെ ഇളക്കിമറിച്ചുകോണ്ട് വിജയാഹ്ലാദ പ്രകടനം
വിമലകോളേജ് ഹോസ്റ്റലിനടുത്തെ
ചരിത്രസ്മാരകമായ പു ളിമരം,
വീണുകാലൊടിഞ്ഞ രക്തസാക്ഷികൾ...അമരന്മാർ
ചരിത്രസ്മാരകമായ പു ളിമരം,
വീണുകാലൊടിഞ്ഞ രക്തസാക്ഷികൾ...അമരന്മാർ
ഒരിക്കലും മറക്കാത്ത ഇലക്ട്രിക്കൽ പ്രാക്ടിക്കൽ വർക്ക്ഷോപ്പ്
ഒന്നാം സെമസ്റ്ററിൽ തുടങ്ങി 7 ൽ അവസാനിക്കുന്ന ആസിഡ് മണമുള്ള
കെമിക്കൽ ലാബ്.
ഒന്നാം സെമസ്റ്ററിൽ തുടങ്ങി 7 ൽ അവസാനിക്കുന്ന ആസിഡ് മണമുള്ള
കെമിക്കൽ ലാബ്.
ക്ലാസ് കട്ട് ചെയ്തുള്ള സിനിമകൾ
ബോറടിമാറ്റാൻ ക്ലാസ് കട്ട് ചെയ്ത്
കാന്റീനിൽ, ചില ചുറ്റികളികൾ...
ബോറടിമാറ്റാൻ ക്ലാസ് കട്ട് ചെയ്ത്
കാന്റീനിൽ, ചില ചുറ്റികളികൾ...
ഉച്ചപ്പടം, നാലുനേരം കോളേജിനു മാത്രമായി കളിക്കുന്ന ലോകത്തിലെ ഏക തീയേറ്റർ... ഗിരിജ..
..നടന്നെത്താവുന്ന ദൂരത്ത്, തിരികെവരുമ്പോൾ മിക്കവാറുമുള്ള ഏമാന്മാരുടെ ഭീഷണി..
..നടന്നെത്താവുന്ന ദൂരത്ത്, തിരികെവരുമ്പോൾ മിക്കവാറുമുള്ള ഏമാന്മാരുടെ ഭീഷണി..
ഒന്നാം സെമസ്റ്ററിൽ അതിരപ്പള്ളിക്ക്,
പിന്നെ അവസാന സെമസ്റ്ററിൽ അവസാനിച്ചതു സെന്റി ടൂറിൽ
ഊട്ടിയിലേക്കു..
പുലരുവോളം ചീട്ടും കളിച്ച് മുറിയിൽ
തിരുമേനിയുടെ നേതൃത്വം
പിന്നെ അവസാന സെമസ്റ്ററിൽ അവസാനിച്ചതു സെന്റി ടൂറിൽ
ഊട്ടിയിലേക്കു..
പുലരുവോളം ചീട്ടും കളിച്ച് മുറിയിൽ
തിരുമേനിയുടെ നേതൃത്വം
കമ്പൈന്റ് സ്റ്റഡികൾ.
വിമലാകോളേജു വിടുന്ന സമയത്തു മുറതെറ്റതെയുള്ള കാത്തിരുപ്പ്
വിമലാകോളേജു വിടുന്ന സമയത്തു മുറതെറ്റതെയുള്ള കാത്തിരുപ്പ്
അപ്പുവേട്ടന്റെ ചായക്കട
വായിൽ വെയ്ക്കാൻ കൊള്ളാത്ത
കൊളെജുമെസ്സിലെ പുട്ട്
വായിൽ വെയ്ക്കാൻ കൊള്ളാത്ത
കൊളെജുമെസ്സിലെ പുട്ട്
അങ്ങിനെ കാലങ്ങൾ പലതു കഴിഞ്ഞു
48 പേർ ഞങ്ങൾ , പല ദേശങ്ങളിലും
രാജ്യങ്ങളിലുമായി, പള്ളിമുക്ക് മുതൽ
അമേരിക്കവരെ.
48 പേർ ഞങ്ങൾ , പല ദേശങ്ങളിലും
രാജ്യങ്ങളിലുമായി, പള്ളിമുക്ക് മുതൽ
അമേരിക്കവരെ.
വിരഹം, പ്രണയ വിവാഹം, ചാരി നിന്നവൻ പെണ്ണിനെ അടിച്ചോണ്ട് പോകൽ, തകർന്നുപോയ സുന്ദര സ്വപ്നങ്ങൽ, പരസ്പരം പറഞ്ഞൊഴിഞ്ഞ് പോയ പ്രാക്റ്റിക്കൽ പ്രണയങ്ങൾ, വൺവേ ട്രാഫിക്, ഇനിയും പുറത്തു പറയാത്ത മൗന ദുഃഖങ്ങൾ...
ക്യാമ്പസ് സെലക്ഷൻ നേടിയ പുസ്തകപുഴുക്കൾ എന്ന ജീനിയസ്സുകൾ, സപ്ലിയടിച്ച വീരന്മാർ, ഇന്നും പാസ്സാകത്ത വിരുതന്മാർ,
കോപ്പിയടിച്ചു പാസ്സായ പരാക്രമികൾ,
കോപ്പിയടിച്ചു പാസ്സായ പരാക്രമികൾ,
ജോലിക്കുവേണ്ടിയുള്ള കാത്തിരുപ്പു,
ജോലി, കല്യാണം, കളവാണം, കുട്ടികൾ, പ്രിയപ്പെട്ടവരുടെ വേർപാട്
പുതിയ മേച്ചിൽ പുറങ്ങൾ, സ്വപ്നസുന്ദര വീട്.
ജോലി, കല്യാണം, കളവാണം, കുട്ടികൾ, പ്രിയപ്പെട്ടവരുടെ വേർപാട്
പുതിയ മേച്ചിൽ പുറങ്ങൾ, സ്വപ്നസുന്ദര വീട്.
വർഷങ്ങൾ കൊഴിഞ്ഞുപോയി.
മഞ്ഞായും മഴയായും, ചുട്ട് പൊള്ളുന്ന വേനലായും ദിനരാത്രങ്ങൾ...
മഞ്ഞായും മഴയായും, ചുട്ട് പൊള്ളുന്ന വേനലായും ദിനരാത്രങ്ങൾ...
മധുരവും, സുഖമുള്ളനോവും, അനുഭവങ്ങളും ഗൃഹാതുരതയുമായി
ഞങ്ങൾ വീണ്ടും കലാലയമുറ്റത്തേക്ക്
ഞങ്ങൾ വീണ്ടും കലാലയമുറ്റത്തേക്ക്
കാലം മാറി കഥമാറി
ഫേസ്ബുക്കും, വാട്ട്സപ്പും....
ഞങ്ങളിന്നേറെ അടുത്തു
വീണ്ടും കവിതകൾ പാടി..
ഫേസ്ബുക്കും, വാട്ട്സപ്പും....
ഞങ്ങളിന്നേറെ അടുത്തു
വീണ്ടും കവിതകൾ പാടി..
ഞങ്ങൾ ക്ലാസ്മുറികൾ പുനസൃഷ്ടിച്ചു
പഠിപ്പുമൂടക്കുകൾ നടത്തി, സന്ദേശങ്ങൾ കൈമാറി,
സംവാദങ്ങൾ നടത്തി.
പഠിപ്പുമൂടക്കുകൾ നടത്തി, സന്ദേശങ്ങൾ കൈമാറി,
സംവാദങ്ങൾ നടത്തി.
കളിയാക്കലും ആർപ്പുവിളികളുമായി
ഞങ്ങൾ വർഷങ്ങൾ പൂറകിലേക്കുപോയി, ഒരുമിച്ചിരുന്നു.
ഞങ്ങൾ വർഷങ്ങൾ പൂറകിലേക്കുപോയി, ഒരുമിച്ചിരുന്നു.
ഇപ്പോൾ ഞങ്ങൾ തികഞ്ഞ ഉന്മാദത്തിലാണു.....
ഇനി പത്ത് നാൾ മാത്രം.....
ഇനി പത്ത് നാൾ മാത്രം.....
നാലുവർഷം
ഒന്നിച്ചുണ്ട് ഒരുമിച്ചുറങ്ങിയവർ,
കടൽ കടന്ന്, മണലാരണ്യങ്ങൾ താണ്ടി
വരും, ഒന്നു കാണാൻ
അറിയാൻ, പങ്കു വയ്ക്കാൻ
ഒന്നിച്ചുണ്ട് ഒരുമിച്ചുറങ്ങിയവർ,
കടൽ കടന്ന്, മണലാരണ്യങ്ങൾ താണ്ടി
വരും, ഒന്നു കാണാൻ
അറിയാൻ, പങ്കു വയ്ക്കാൻ
പലകൊടികൾ, പല ജാതികൾ, പല വേഷം, പലമതങ്ങൾ, പല ഭാഷ, പല സംസ്ക്കാരം, പക്ഷെ ഞങ്ങളൊന്നാണു ലിഗഭേതമില്ലാതെ..
ഞങ്ങൾ ക്ലാസ്സ്മേറ്റ്സ്
ഒരു ബെഞ്ചിൽ ഒരുമിച്ചിരിക്കാൻ
നെയ്തുവച്ച സ്വപ്നങ്ങൾ താലോലിക്കാൻ, പാഴായിപ്പോയതു വെയ് ലത്ത് വെയ്ക്കാൻ
പൂത്തുലഞ്ഞവയിൽ നിന്നു
സൗരഭ്യം പകരാൻ
ഞങ്ങൽ വരുന്നു
പ്രിയ കലാലയമേ
ഞങ്ങളിതാ വരുന്നൂ......
സൗരഭ്യം പകരാൻ
ഞങ്ങൽ വരുന്നു
പ്രിയ കലാലയമേ
ഞങ്ങളിതാ വരുന്നൂ......
ഇനിയൊരിക്കൽ കാണുമെന്ന
പ്രതീക്ഷയില്ലാതെ
ഉഴുന്നുവടയും, പഴമ്പൊരിയും
കഴിച്ച് പിരിഞ്ഞവരാണു
ഞങ്ങൾ
പ്രതീക്ഷയില്ലാതെ
ഉഴുന്നുവടയും, പഴമ്പൊരിയും
കഴിച്ച് പിരിഞ്ഞവരാണു
ഞങ്ങൾ
വീണ്ടും.....നന്ദി കാലമേ....നന്ദി
കിനാവ്
No comments:
Post a Comment